Breaking News

ചെന്നടുക്കം ഗവ.എൽ.പി സ്കൂൾ വാർഷികാഘോഷം യുവ സംവിധായകനുംതിരക്കഥാകൃത്തുമായ ചന്ദ്രു വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു.


ഭീമനടി : ഗവ. എൽ പി സ്കൂൾ ചെന്നടുക്കം, 2025-26 അധ്യയന വർഷത്തെ വാർഷികാഘോഷം 
യുവ സംവിധായകനും
തിരക്കഥാകൃത്തുമായ ശ്രീ ചന്ദ്രു വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു.
അധ്യാപകനും നാടക പ്രവർത്തകനുമായ ശ്രീ രാഹുൽ ഉദിനൂർ,സർഗ്ഗ സായാഹ്നം പരിപാടിയിൽ
കുട്ടികളുമായി സംവദിച്ചു.വിദ്യാലയത്തിൽ ഒരു വർഷമായി നടന്നുവരുന്ന Quizling daily new Quiz പരിപാടിയ്ക്ക് സമാപനം കുറിച്ച് ,വിജയികൾക്കും മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും ട്രോഫികൾ സമ്മാനിച്ചു. അവാർഡുകളും സ്കൂളിലെ മുൻ അധ്യാപകർ വിവിധവിഭാഗങ്ങളിലായി ഏർപ്പെടുത്തിയ വിവിധ എൻഡോമെന്റ് അവാർഡുകൾ വിതരണം ചെയ്തു.
സബ്ജില്ല മേളകളിൽ വിജയികളായ കുട്ടികൾക്ക് അധ്യാപകരുടെ വക സമ്മാനങ്ങൾ നൽകി.തുടർന്ന് കുട്ടികളുടെയുംഅധ്യാപകരുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും കരാട്ടെ ഡെമോ ഷോയും നടന്നു.

No comments