Breaking News

നീതി നിഷേധം അവസാനിപ്പിക്കുക; പൂരംകുളി ദിനത്തിൽ കാസറഗോഡ് ജില്ലയിൽ പൊതു അവധി പ്രഖ്യാപിക്കണം; രവി കുളങ്ങര



ചെറുവത്തൂർ : കാസർഗോഡിന്റെ വസന്തോത്സവം എന്നറിയപ്പെടുന്ന സാംസ്‌കാരിക തനിമയുടെ വിളബരമായ പൂരംകുളി  തിയ്യ, മണിയാണി സമുദായങ്ങൾക്കുളള സ്ഥാനം  വിസ്മരിക്കാനാവാത്തതാണ്.

 എന്നാൽ, ദശാബ്ദങ്ങളായി തുടരുന്ന അവഗണനയുടെ ചരിത്രമാണ്  ഞങ്ങൾക്ക് പറയാനുള്ളത്. 
കഴിഞ്ഞ 10 വർഷകാലം മുഖ്യമന്ത്രി പദത്തിൽ ഉൾപ്പെടെ സമുദായത്തിൽ നിന്നുള്ളവർ ഉണ്ടായിരുന്നിട്ടും, നമ്മുടെ സമുദായം വലിയ രീതിയിലുള്ള അവഗണനയാണ് സർക്കാരുകളിൽ നിന്നും മറ്റ് സംവിധാനങ്ങളിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്.

 ഈ സ്ഥിതി ഇനി തുടരാനാവില്ല.
സമുദായങ്ങളുടെ സുപ്രധാന അനുഷ്ഠാനമായ പൂരംകുളി നടക്കുന്നത് വരുന്ന ചൊവ്വാഴ്ച (2026 മാർച്ച് 31) ആണ്. 

സമുദായംഗങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വൈകാരികവും വിശ്വാസപരവുമായ ഈ ദിനത്തിന് സർക്കാർ അർഹമായ പ്രാധാന്യം നൽകണമെന്നും കാസർഗോഡ് ജില്ലയിൽ പൊതു അവധി പ്രഖ്യാപിക്കണമെന്നും വളരെ ശക്തമായി ആവശ്യപ്പെടുകയാണ്.

മറ്റ് പല ആചാരങ്ങൾക്കും, പ്രത്യേകിച്ച് വാവ് നോക്കിയുള്ള ചടങ്ങുകൾക്കും തലേദിവസവും പിറ്റേദിവസവും ഒക്കെ ഉദാരമായി അവധി നൽകുന്ന സർക്കാർ, തിയ്യ, മണിയാണി സമുദായങ്ങളോട് കാണിക്കുന്ന ഈ സമീപനം കടുത്ത അനീതിയാണ്. ഇത് വെറുമൊരു അവധിയുടെ പ്രശ്നമല്ല, മറിച്ച് ഒരു വലിയ ജനവിഭാഗത്തിന്റെ ആത്മാഭിമാനത്തിന്റെയും സാംസ്‌കാരിക സ്വത്വത്തിന്റെയും പ്രശ്നമാണ്. 

വിശ്വാസങ്ങളെ തരംതിരിച്ചു കാണുന്ന ഈ നീതികേട് ജനാധിപത്യ സർക്കാരിന് ചേർന്നതല്ല. പല ആവർത്തി ആവിശ്യപ്പെട്ടിട്ടും, ഒരു നിലപാടും ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. 

തിയ്യ സമുദായത്തിന്റെ സംസ്ഥാന പ്രസിഡന്റ്‌ എന്ന നിലയിൽ ഞാൻ ആവർത്തിക്കുന്നു, നമ്മുടെ അവകാശങ്ങൾ ആരുടെയും ദാനമല്ല. അർഹമായ പരിഗണന ലഭിച്ചേ പറ്റു.

 മാർച്ച് 31-ന് കാസർഗോഡ് ജില്ലയിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ച് സമുദായത്തോടും ഞങ്ങളോടും നീതി കാണിക്കണമെന്ന് തീയ്യ ക്ഷേമ സഭ   സംസ്ഥാന പ്രസിഡന്റ്    രവി കുളങ്ങര  ആവശ്യപ്പെട്ടു.

No comments