മൈത്രിയുടെ 25 വാർഷികവും സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ അനുമോൾ ജോർജിനുള്ള അനുമോദനവും നടന്നു
കൊന്നക്കാട് : മുട്ടോകടവിൽ പ്രവർത്തിക്കുന്ന മൈത്രി സ്വയം സഹായ സംഘത്തിന്റെ
25 വാർഷികവും CA പരീക്ഷയിൽ ഉന്നത വിജയം നേടിയ അനുമോൾക്കുള്ള അനുമോദനവും കൊന്നക്കാട് പൈതൃകം റിസോർട്ടിൽ പ്രൗഢഗംഭീരമായ സദസ്സിൽ നടന്നു,
മലയോര മേഖലയിലെ ആദ്യകാല പുരുഷ സ്വയം സഹായ സംഘം ഇന്നും വിജയകരമായി പ്രവർത്തിക്കുന്ന എണ്ണപ്പെട്ട സ്വയം സഹായ സംഘങ്ങളിൽ ഒന്നാണ്,
25 വാർഷികം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത A ഉദ്ഘാടനം ചെയ്തു
ഷാജിമോൻ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വേണുപിഎസ് സ്വാഗതം ആശംസിച്ചു,
വാർഡ് മെമ്പർ സനോജ്മാത്യു മുഖ്യപ്രഭാഷണം നടത്തി,
തുടർന്ന് നടന്ന അനുമോദനം റിട്ടേഡ് ഐജി കെ വി മധുസൂദനൻ അനുമോളെ ആദരിച്ചു.
ചടങ്ങിൽ ആശംസകൾ അർപ്പിച്ച്ശ്രീ ടിപി തമ്പാൻ, ശ്രീ പി ജി ദേവ്,
ശ്രീമതി രമിണി കെ, എസ് ശ്രീഎ ടി ബേബി, ശ്രീപത്മനാഭൻ,ശ്രീ ബെന്നി ഇളമ്പളാശ്ശേരി, ശ്രീ ഷോണി കെ ജോർജ്, ശ്രീ അജയകുമാർ, ശ്രീ ജിന്റോ മുറിഞ്ഞകല്ലിൽ തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി വേണു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ
25 വർഷം പൂർത്തിയാക്കിയ കെ പി ചെറിയാൻ ഷാജി മാത്യു ജോർജ്ജുകുട്ടി പി കെഎന്നിവരെ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ശ്രീമതി ലത A ആദരിച്ചു.
മികച്ച പ്രവർത്തനം കാഴ്ചവച്ച സംഘാംഗങ്ങളായ വേണു, ഷാജിമോൻ ജോസഫ്,സുബി, ജിനേഷ് ദിബാഷ് എന്നിവരെ സംഘം അനുമോദിച്ചു. തുടർന്ന് നടന്ന സ്നേഹവിരുന്നിൽ 200ഓളം പേരുടെ സാന്നിധ്യം ഉണ്ടായി
ചടങ്ങിൽ ദിബാഷ് ജി നന്ദി അറിയിച്ചു.
No comments