Breaking News

ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ മലയാളി യുവാവ് മസ്കത്തിൽ കുഴഞ്ഞുവീണു മരിച്ചു



മസ്കത്ത്: ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ മലയാളി യുവാവ് മസ്കത്തിൽ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് തൃത്താല കുമ്പിടി ഉമ്മത്തൂർ സ്വദേശി സലാഹുദ്ദീൻ (40) ആണ് മരിച്ചത്. പരേതനായ കമ്മു മുസ്ലിയാർ ആയിശ ദമ്പതികളുടെ മകനാണ്. ഒമാനിലെ ഖദ്റയിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ്
താമസ സ്ഥലത്തെത്തിയ സലാഹുദ്ദീൻ കുഴഞ്ഞുവീഴുകയായിരുന്നു.
സംഭവ സമയത്ത് സലാഹുദ്ദീൻ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പ്രഥമ ശുശ്രൂഷ നൽകാനോ ആശുപ്രതിയിലെത്തിക്കാനോ കഴിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞ് കൂടെ
താമസിക്കുന്നയാൾ എത്തിയപ്പോഴാണ് സലാഹുദ്ദീനെ
വീണുകിടക്കുന്നത് കാണുന്നത്. ഉടൻ
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല.
15 വർഷമായി സലാഹുദ്ദീൻ ഒമാനിൽ ജോലി ചെയ്യുന്നുണ്ട് . കഴിഞ്ഞ നവംബറിലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. സലാഹുദ്ദീന്റെ സഹോദരൻ മുഹമ്മദ് മുസ്തഫ ഖദ്റയിൽ തന്നെയുള്ള മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ: അംറത്ത് റിസ്വാന. മക്കൾ: ഫൈഹ, ഫർഹ, ഫൈറ

No comments