ക്ഷീര സദനം പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ കാലിച്ചാമരം ക്ഷീര സംഘത്തിലെ കരിന്തളത്തെ എം.വി.ശ്യാമളയുടെ വീടിൻ്റെ താക്കോൽ ദാന ചടങ്ങ് നടന്നു
കരിന്തളം:മിൽമ മലബാർ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ സംഘങ്ങളിലെ സ്വന്തമായി വീടില്ലാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്ഷീര കർഷകർക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയാണ് ക്ഷീര സദനം. ക്ഷീര സദനം പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ കാലിച്ചാമരം ക്ഷീര സംഘത്തിലെ കരിന്തളത്തെ എം.വി.ശ്യാമളയുടെ വീടിൻ്റെ താക്കോൽ ദാന ചടങ്ങ് നടന്നു.കരിന്തളത്ത് നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ.എസ്. മണി വീടിൻ്റെ താക്കോൽ എം വി ശ്യാമളക്ക് കൈമാറി. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ അദ്ധ്യക്ഷത വഹിച്ചു.
മിൽമ ക്ഷീരസമാശ്വാസം ധനസഹായ വിതരണം മിൽമ ഡയറക്ടർ പി പി നാരായണനും,എം ആർ ഡി എഫ് ധനസഹായ വിതരണം എം.ആർ.സി.എം.പി.യു ഡയറക്ടർ കെ സുധാകരനും നിർവഹിച്ചു.
കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡൻ്റ് കെ അനിത, മിൽമ കാസർഗോഡ് ഡയറി മാനേജർ സ്വീറ്റി വർഗ്ഗീസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഡി ഇ ഒ കെ ഉഷ ,പഞ്ചായത്ത് അംഗങ്ങളായ വി.വി യശോദ ,എൻ.രമണൻ ,ഡിസ്ട്രിക് ഓഫീസ് ഫെഡ്, പി & ഐ കാസറഭഗാഡ് വി ഷാജി, പള്ളിപ്പാറ ക്ഷീര സംഘം പ്രസിഡൻ്റ് പി എ രാജാൻ, അസി. മിൽക്ക് പ്രോക്യൂർമെൻ്റ് ഓഫീസർ ഷൽന അരയാക്കണ്ടി എന്നിവർ സംസാരിച്ചു.കാലിച്ചാമരം ക്ഷീര സംഘം പ്രസിഡണ്ട് ടി വി അശോകൻ സ്വാഗതവും സെക്രട്ടറി പി.എം രാജൻ നന്ദിയും പറഞ്ഞു
No comments