Breaking News

കേരളാ ആദിവാസി കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ ജനറൽ ബോഡി യോഗം പരപ്പ ഇന്ദിര ഭവനിൽ വെച്ച് നടന്നു..


പരപ്പ : കേരളാ ആദിവാസി കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ ജനറൽ ബോഡി യോഗം പരപ്പ ഇന്ദിര ഭവനിൽ വെച്ച് നടന്നു. യോഗം ആദിവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്നാഭൻ ചാലിങ്കാൽ ഉദ്ഘാടനം ചെയ്തു   ജില്ലാ പ്രസിഡണ്ട് പി കെ  രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ മാധവൻ, എച്ച്. കണ്ണൻ മാളൂർകയം , സി.കൃഷ്ണൻ പയാളം,  ശ്യാമള മെമ്പർ , രാജീവൻ ചീരോൽ ജനറൽ സെക്രട്ടറി സ്വാഗതവും .ജനാർദ്ദനൻ ചേമ്പേന ട്രഷർ നന്ദിയും രേഖപ്പെടുത്തി. ജില്ലയിൽ നിന്നും സംസ്ഥാന ജനറൽ സെക്രട്ടറി തെരെഞ്ഞെടുത്ത ജനാർദ്ദനൻ ചേമ്പേനയെ ജില്ലാ കമ്മറ്റിയുടെ അനുമോദനം നല്കി.നിയമസഭയിലേക്ക് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, ഉദുമ മണ്ഡലങ്ങളിൽ നിന്നും മത്സസരിക്കുന്ന സ്ഥാനർത്തികളുടെ വിജയത്തിനുവേണ്ടിയുള്ള പ്രവർത്തനം ജില്ലയിൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.

No comments