Breaking News

എംഡിഎംഎയുമായി ഉപ്പള ടൗണിൽ നിന്നും പിടിയിലായ പ്രതിക്ക് തടവുശിക്ഷ...


കാസർകോട് : എംഡിഎംഎയുമായി ഉപ്പള ടൗണിൽ നിന്നും പിടിയിലായ പ്രതിക്ക് തടവുശിക്ഷ. മണിമുണ്ട ബദറു മൻസിലിൽ മുഹമ്മദ് ഷമീറിനെയാണ് (41) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ശിക്ഷിച്ചത്. രണ്ട് വർഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനുമാണ് ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ഉത്തരവിട്ടത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2021 ആഗസ്ത് 26ന് രാത്രി 11:30-ഓടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഉപ്പള ടൗണിൽ വെച്ച് 11 ഗ്രാം എംഡിഎംഎയുമായി ഷമീറിനെ അന്നത്തെ മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ എ ബാലചന്ദ്രൻ പിടികൂടുകയായിരുന്നു. തുടർന്ന് മഞ്ചേശ്വരം ഇൻസ്പെക്ടറായിരുന്ന എ. സന്തോഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

No comments