ഊര് മൂപ്പന്മാരുടെ സംഗമം "ഒപ്പരം "എന്നപേരിൽ കള്ളാർ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു
കള്ളാർ: പനത്തടി ട്രൈബൽ എക്സ്റ്റ്ക്ഷൻ ഓഫീസ് പരിധിയിലെ ഊര് മൂപ്പൻമാർക്ക് ഒപ്പരം പരിപാടി കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ എന്നിവരുടെ അധ്യക്ഷതയിൽ ചേർന്നു. പരപ്പ ബ്ലോക്ക് പ്രസിഡന്റ് ബിന്ദു. സി പരിപാടി ഉദ്ഘാടനം ചെയ്തു. ഒക്ലാവ് കൃഷ്ണൻ (ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെർമാൻ കാസർഗോഡ്) കള്ളാർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ വാസു. പി എ . ബിന്ദു. എം.സി. മാധവൻ (സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം) പനത്തടി Teo സലീം താഴെ കൊറോത്ത്. പനത്തടി പഞ്ചായത്ത് വാർഡ് മെമ്പർ ഷിബു എന്നിവർ സംസാരിച്ചു. (ഉന്നതികളിലെ ഭക്ഷ്യ സ്വശ്രയ ജീവിതം എന്ന വിഷയത്തിൽ ) ഷിനു (ATDO) ക്ലാസ്സ് എടുത്തു. അഡ്വ : വിജിത്ത് മടമ്പത്ത് (ഇന്ത്യൻ ഭരണ ഘടന SC/ST അതിക്രമം തടയൽ നിയമം -1989 എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. കള്ളാർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രവിന്ദ്രൻ, ഊര് മൂപ്പൻമാർ പ്രൊമോട്ടർമാർ , ഫെസിലിറ്റെറ്റർ അടക്കം 170ഓളം പേർ യോഗത്തിൽ സംബന്ധിച്ചു. പനത്തടി ട്രൈബൽ എക്സ്റ്റ്ക്ഷൻ ഓഫീസ് കമ്മിറ്റഡ് സോഷ്യൽ വർക്കർ വിഷ്ണു നന്ദിയും പറഞ്ഞു.
No comments