Breaking News

മണൽ ചാക്കിൽ നിറച്ചു മാരുതി ഓംനിവാനിലും 800 കാറിലും കുത്തിനിറച്ചു കടത്തുകയായിരുന്ന രണ്ടു വാഹനങ്ങൾ കുമ്പള പൊലീസ് പിടിച്ചു


കുമ്പള: പൂഴി കടത്തിന് കുമ്പളയിൽ പുതുവഴി കണ്ടെത്തിയ രണ്ടുപേർ കുടുങ്ങി. ആരിക്കാടി കടവിൽ നിന്നു വാരി ചാക്കിൽ നിറച്ചു മാരുതി ഓംനിവാനിലും 800 കാറിലും കുത്തിനിറച്ചു കടത്തുകയായിരുന്ന രണ്ടു വാഹനങ്ങൾ കുമ്പള പൊലീസ് പിടിച്ചു. പൊലീസിനെക്കണ്ട് ഡവർമാർ വാഹനങ്ങൾ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞതായി എസ് ഐ അനന്തകൃഷ്ണൻ പറഞ്ഞു. എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മണൽ കടത്തു പിടികൂടിയത്. പൊലീസ് പിടിയിൽ നിന്നു രക്ഷപ്പെട്ടവർക്കു വേണ്ടി വല വീശിയിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാവുമെന്നും പൊലീസ് പ്രത്യാശിച്ചു.

No comments