Breaking News

കാസർകോടു പൊലീസ് സ്റ്റേഷനിലുൾപ്പെടെ 35 കവർച്ചാ കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന കവർച്ചക്കാരൻ അറസ്റ്റിൽ


കാസർകോട്: കാസർകോടു പൊലീസ് സ്റ്റേഷനിലുൾപ്പെടെ 35 കവർച്ചാ കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന കവർച്ചക്കാരൻ അറസ്റ്റിൽ. ബെൽത്തങ്ങാടി, പടകടിയിലെ ഹമീദ് കുഞ്ഞി മോണു എന്ന ജാഫർ എന്ന ഹമീദ് എന്ന ലാഡി ഹമീദി (49)നെയാണ് മംഗ്ളൂരു പൊലീസ് അറസ്റ്റു ചെയ്തത്. ബെൽത്തങ്ങാടി പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു ഇയാളെന്നു പൊലീസ് പറഞ്ഞു. കാസർകോട്, കുടക്, മംഗ്ളൂരു ഉള്ളാൾ, കോണാജെ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഹമീദ് കുഞ്ഞിക്കെതിരെ കേസുണ്ട്. ഇതിൽ 22 കേസുകളിൽ അറസ്റ്റു വാറന്റുള്ളതായി പൊലീസ് കൂട്ടിച്ചേർത്തു.

No comments