Breaking News

റെയിൽവേ യാത്രാ ദുരിതം പരിഹരിക്കുക ; കേരള എൻജിഒ യൂണിയൻ 42-ാം കാസറഗോഡ് ജില്ലാ സമ്മേളനം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കാനോ, ലഭ്യമായ ട്രെയിനുകളിൽ അധിക ബോഗികൾ അനുവദിക്കാനോ അധികൃതർ തയ്യാറാകുന്നില്ല. ജനറൽ കമ്പാർട്ട്മെന്റുകളുടെയും സ്ലീപ്പർ കോച്ചുകളുടെയും എണ്ണം വെട്ടിക്കുറച്ചും , ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചും , യാത്രക്കാരെ പിഴിയുകയാണ്. ഈ മേഖലയോട് കാണിക്കുന്ന കടുത്ത വിവേചനം അവസാനിപ്പിക്കണമെന്നും, യാത്രാ ദുരിതം പരിഹരിക്കാൻ ആവശ്യമായ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും കേരള എൻജിഒ യൂണിയൻ 42ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

2 ദിവസങ്ങളായി വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയം ഹാളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന് പ്രസിഡന്റ്‌ പി കെ വിനോദ് പതാക ഉയർത്തിയതോടെ തുടക്കമായി.  2025 ലെ കൗൺസിൽ യോഗം ചേർന്നു.

വി ജഗദീഷ് രക്തസാക്ഷി പ്രമേയവും , എ വേണുഗോപാലൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 

ജില്ലാ സെക്രട്ടറി ടി ദാമോദരൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബി വിജേഷ് അവതരിപ്പിച്ച വരവ് ചെലവ് കണക്കും  സമ്മേളനം അംഗീകരിച്ചു.

പ്രതിനിധി സമ്മേളനം എം വി ജയരാജൻ ഉൽഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.കെ. വിനോദ് അധ്യക്ഷനായി. കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ , എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ. ഹരിദാസ് ,  കെഎസ്എസ്പിയു ജില്ലാ  ജോയിന്റ് സെക്രട്ടറി പി വി ശ്രീധരൻ മാസ്റ്റർ,  എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി ടി ദാമോദരൻ സ്വാഗതവും,  ജോയിന്റ് സെക്രട്ടറി വി. ജഗദീഷ് നന്ദിയും പറഞ്ഞു. 

സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശോഭ  സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

ഭരതൻ കെ വി , കെ രാജേഷ്  (നീലേശ്വരം ),

ബി ബാബുരാജ് (വിദ്യാനഗർ),

അഖിൽ ദാമോദരൻ ( മഞ്ചേശ്വരം) ,

എൻ പി രാജൻ, പി സുരേഷ് കുമാർ, ടി കെ സുധാലക്ഷ്മി (കാസർഗോഡ്) 

കെ.വി ശ്രീജിത്ത്  (വെള്ളരിക്കുണ്ട് ) എച്ച് എസ് ശ്രീകാന്ത് (ഹോസ്ദുർഗ് ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

സുഹൃദ് സമ്മേളനം 8 ന് രാവിലെ 10.30 ന് സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ ഉദ്ഘാടനം ചെയ്യും. വിവിധ സർവ്വീസ് സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് 4 ന് സമ്മേളന നടപടികൾ പൂർത്തിയാകും.

സമ്മേളനം ഭാരവാഹികളായി താഴെ പറയുന്നവരെ തെരെഞ്ഞെടുത്തു.

പി.കെ വിനോദ് ( പ്രസിഡന്റ്), എം.ജിതേഷ്, എ.വി റിന ( വൈസ് പ്രസിഡന്റ്മാർ), ടി. ദാമോദരൻ ( സെക്രട്ടറി), വി ജഗദീഷ് , എ വേണുഗോപാലൻ (ജോയിന്റ് സെക്രട്ടറിമാർ ), ബി വിജേഷ് ( ട്രഷറർ).

പി.ഡി. രതീഷ്

എം സുനിൽ കുമാർ

പി.വി. മഹേഷ് കുമാർ

കെ. മണികണ്ഠൻ

കെ. വിനോദ് കുമാർ

എം. അനിത (സെക്രട്ടറിയേറ്റ് അംഗങ്ങൾ).





No comments