കോടോം വില്ലേജിൽ ഡിജിറ്റൽ ഭൂസർവ്വേ തുടങ്ങി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു
ഒടയംചാൽ : ആധുനിക സർവ്വേ ഉപകരണങ്ങളും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി സുതാര്യത, കൃത്യത, വേഗത എന്നിവ ഉറപ്പാക്കി "എന്റെ ഭൂമി" പോർട്ടൽ വഴി ഓൺലൈനായി ഭൂഉടമകളുടെ വിരൽ തുമ്പിലേക്ക് സേവനങ്ങൾ എത്തിക്കുന്ന സർക്കാറിന്റെ നൂതന പദ്ധതിയാണ് എന്റെ ഭൂമി ഡിജിറ്റൽ സർവ്വേ
റവന്യൂ ,സർവ്വേ , രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് കോടോത്ത് വില്ലേജിൽ ശ്രീ ഫാന്റിൻ കൊർണേലിയസിന്റ അധ്യക്ഷതയിൽ കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രൻ ടി വി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് വയസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ പി സി, വാർഡ് മെമ്പർമാരായ അജീഷ് പി എൻ ,പ്രദീപ് കെ, ആൻസി ജോസഫ് എന്നിവർ സംസാരിച്ചു ഷെർലി രാജപ്പൻ സ്വാഗതവും മിനിമോൾ നന്ദിയും പറഞ്ഞു
No comments