Breaking News

മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിലെ ജനറൽ കമ്പാർട്മെന്റിൽ നിന്ന് 201 മൊബൈൽ ഫോണുകൾ പിടികൂടി


കാസർഗോഡ്  : മംഗലാപുരം  റെയിൽവേ സ്റ്റേഷനിൽ ട്രെയിനിലെ ജനറൽ കമ്പാ ർട്മെന്റിൽ നിന്ന് 201 മൊബൈൽ ഫോണുകൾ പിടികൂ ടി. ജാംനഗർ തിരുനെൽവേലി എക്സ്പ്രസ്സിൽ നിന്നാണ് ഫോണു കൾ പിടികൂടിയത്. ആർപിഎഫ് പരിശോധനയ്ക്കിടെ  ഉടമസ്ഥൻ ഇല്ലാതെ ഉപേക്ഷിച്ച നിലയിൽ മൂന്ന് ബാ ഗുകളിലായി മൊബൈൽ ഫോ ണുകൾ കണ്ടെത്തുകയായിരുന്നു .നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർപിഎഫ് നേതൃ ത്വത്തിൽ നടത്തുന്ന പ്രത്യേക പരിശോധനയിലാണ് ഫോണുകൾ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബാഗ് ട്രെയിനിൽ എത്തിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കവർച്ച ചെയ്യപ്പെ ട്ട മൊബൈൽ ഫോണുകൾ വിൽ പ്പനയ്ക്കായി കൊണ്ടുവരുന്നതാണ് എന്നാണ് സംശയിക്കുന്നത്. കണ്ടെത്തിയതിൽ 89 മൊബൈൽ ഫോണുകൾക്ക് ഇഎംഐ നമ്പ റുകളുണ്ട്. 112 മൊബൈൽ ഫോ

ണുകളിൽനിന്ന് ഇഎംഐ നമ്പർ രേഖപ്പെടുത്തിയ സ്റ്റിക്കർ നീക്കം ചെയ്തിട്ടുണ്ട്. ആർ പി എഫ് പിടി കുടിയ മൊബൈൽ ഫോണുകൾ മംഗലാപുരം ജങ്ഷൻ റെയിൽവേ പോലീസിന് കൈമാറി. ആർപി എഫ് മംഗലാപുരം ജങ്ഷൻ ഇൻസ് പെക്ടർ മനോജ്കുമാർ ഒതയോത്ത്, സബ് ഇൻസ്പെക്ടർ രാജീ വ്, എഎസ്ഐ കെ ശശി, പിസുജീഷ് കുമാർ, എം രാഘവൻ, പി രാമകൃഷ്ണൻ, കെ സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് മൊബൈലുകൾ പിടികൂടിയത്.

No comments