Breaking News

സംസ്ഥാന ട്രൈബൽ സോക്കർ ഫുട്ബോൾ ലീഗിൽ കിരീടം നേടിയ കാസർഗോഡ് വനിതാ ടീം അംഗങ്ങളായ പനത്തടിയിലെ ശ്രുതിക്കും ,ശരണ്യയ്ക്കും പനത്തടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരണം നൽകി


പനത്തടി: സംസ്ഥാന കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ വയനാട്ടിൽ വെച്ച് നടത്തിയ സംസ്ഥാന ട്രൈബൽ സോക്കർ ഫുഡ്മ്പോൾ ലീഗിൽ കിരീടം നേടിയ കാസർഗോഡ് വനിതാ ഫുഡ്മ്പോൾ ടീം അംഗങ്ങളായ പനത്തടിയിലെ ശ്രുതി കൃഷ്ണനും, ശരണ്യ പി.എം. നും പനത്തടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരണം നൽകി.

ബെസ്റ്റ് ഡിഫൻ്റർ വുമൺ അവാർഡ് നേടിയ ശ്രുതി കൃഷ്ണൻ ബ്രണ്ണൻ കോളേജിലെ മൂന്നാം വർഷ BA വിദ്യാർത്ഥിനിയാണ്.

പനത്തടി തച്ചർക്കടവ് ഉന്നതിയിലെ കൃഷ്ണൻ എ.എസ് ൻ്റെയും, ഉഷ കൃഷ്ണൻ്റേയും മകളാണ് ശ്രുതി. സഹോദരൻ സുജിത്ത് കൃഷ്ണൻ..

2025 ൽ ചെന്നെയിൽ നടന്ന യൂണിവേഴ്സിറ്റി തല ഫുട്മ്പോൾ മത്സരത്തിലും, മഹാരാഷ്ട്രയിൽ നടന്ന അന്തരാഷട്ര ടെന്നീസ് ക്രിക്കറ്റ് മത്സരത്തിൽ സംസ്ഥാനത്തെ പ്രതി നീതികരിച്ച് ശ്രുതി പങ്കെടുത്തിട്ടുണ്ട്.

ശരണ്യ പി.എം. മികച്ച അത്‌ലറ്റാണ്. കുഞ്ഞഹമ്മദിൻ്റേയും, മീനാക്ഷിയുടേയും മകളാണ് വിദ്ധ്യാർത്ഥിനിയായ ശരണ്യ..


No comments