Breaking News

ഓട്ടോയിലെത്തി ഓട്ടപ്പള്ളി... ആദ്യമായി കാഞ്ഞങ്ങാട്ടെത്തിയ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപ്പള്ളിക്ക് കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ ഹൃദ്യമായ സ്വീകരണം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി കാഞ്ഞങ്ങാട്ടെത്തിയ സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപ്പള്ളിക്ക് കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ ഹൃദ്യമായ സ്വീകരണം. 

ആവേശകരമായ മുദ്രാവാക്യങ്ങളോടെ സ്ഥാനാര്‍ത്ഥിയെ യുഡി എഫ് പ്രവര്‍ത്തകര്‍ വരവേറ്റു. റെയില്‍വേസ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ പിന്നീട് നഗരത്തിലൂടെ ഷൈജിയുടെ സവാരി. ഓട്ടോറിക്ഷയാണ് യൂഡിഎഫ് തെരഞ്ഞെടുപ്പിന്റെ ചിഹ്നം. ഓട്ടപ്പള്ളിക്ക് ഓട്ടോറിക്ഷ അടയാളത്തില്‍ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു. പുതിയകോട്ടയിലെ മണ്ഡലം- മുന്‍സിപ്പല്‍ ലീഗ് ഓഫീസിലും മണ്ഡലം കോണ്‍ഗ്രസ്സ് ഓഫീസിലും നടന്ന യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി ഷൈജിയുടെ ഹൃദയത്തില്‍ തട്ടുന് വോട്ടഭ്യര്‍ത്ഥന. 

കാഞ്ഞങ്ങാടിനടുത്ത മലയോരത്തെ രാജപുരത്തുള്ള പിതാവിന്റെ കുടംബ ബന്ധമൊക്കെ ഓര്‍മ്മിച്ചെടുത്ത ഷൈജി അത്യന്തം വികാരവായ്പോടെ പ്രഖ്യാപിച്ചു, ഇനി താന്‍ മരണം വരെ കാഞ്ഞങ്ങാട്ട് കാരന്‍, ഈ മണ്ണാകും തന്റെ മരണം വരെ തന്റെ കര്‍മ്മ ഭൂമി. കോട്ടയത്തെ നെണ്ടൂരില്‍ നിന്ന് കുടുബസമേതം താന്‍ കാഞ്ഞങ്ങാട്ടേക്ക് സ്ഥിര താമസത്തിനെത്തുന്ന വിവരം കൂടി ഷൈജി പ്രഖ്യാപിച്ചപ്പോള്‍ യു ഡി എഫ് പ്രവര്‍ത്തകരുടെ നീണ്ട കരഘോഷം. 



No comments