ഒളവറ ഗ്രന്ഥാലയം- അക്ഷര സൗഹൃദം: വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി.
തൃക്കരിപ്പൂർ:ഒളവറ ഗ്രന്ഥാലയം അക്ഷര സൗഹൃദത്തിൻ്റെ ഭാഗമായി താലൂക്ക് കൗൺസിലർ സുരേന്ദ്രൻ. കെ.വി യുടെ ഭവനത്തിൽ വെച്ച് വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി.പ്രശസ്ത എഴുത്തുകാരൻ അംബികാ സുതൻ മാങ്ങാടിൻ്റെ 'മുച്ചിലോട്ടമ്മ'എന്ന നോവൽ കവിയും എഴുത്തുകാരനുമായ ബാലഗോപാലൻ കാഞ്ഞങ്ങാട് അവതരിപ്പിച്ചു.മുച്ചിലോട്ടമ്മ എന്ന ഭഗവതിയുടെ ഐതിഹ്യത്തെ ആധാരമാക്കി രചിച്ച ഈ നോവൽ സമൂഹത്തിൽ
സ്ത്രീകൾ നേരിടേണ്ടി വരുന്ന അവഹേളനങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ സമൂഹം ജാഗ്രത പുലർത്തേണ്ടതിനെക്കുറിച്ചും ചർച്ച ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ അധ്യക്ഷനായി. സെക്രട്ടറി സി.ദാമോദരൻ,വി.കെ.രതീശൻ,പ്രീതി സുരേന്ദ്രൻ, ടി.വി.ഗോപി, ഉഷ.പി.പി,കാരള കുഞ്ഞിക്കണ്ണൻ,ശ്യാമള കുഞ്ഞിക്കണ്ണൻ,സജിന. കെ എന്നിവർ സംസാരിച്ചു.
കെ.വി.സുരേന്ദ്രൻ,കെ.മുകുന്ദൻ,കെ.വി.ദിവാകരൻ,കടിയാൻ പ്രഭാകരൻ, പി.പി.ശ്രീധരൻ,ശ്രീജ സന്തോഷ്,പി.പി.ശശിധരൻ,ആശാ പവിത്രൻ,ഗ്രീഷ്മ.കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.
No comments