കാറിൽ കടത്തുകയായിരുന്ന 34.31 ഗ്രാം എംഡിഎംഎയുമായി കാസർഗോഡ് മുട്ടത്തൊടിയിൽ രണ്ടു പേർ അറസ്റ്റിൽ
കാസർകോട്: കാറിൽ കടത്തുകയായിരുന്ന 34.31 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ. സന്തോഷ് നഗർ, കുഞ്ഞിക്കാനത്തെ, അത്തീഫ് മൻസിലിൽ മുഹമ്മദ് അൻഷീദ് (26), ചെങ്കള കരോടി ഹൗസിലെ മുഹമ്മദ് അബൂബക്കർ (23) എന്നിവരെയാണ് വിദ്യാനഗർ എസ്ഐ കെ.പി സഫ് വാനും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി 10.30 മണിയോടെ മുട്ടത്തൊടി സിറ്റിസൺ നഗറിൽ വച്ചാണ് കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി ഇരുവരും അറസ്റ്റിലായത്. എഐ.യും സംഘവും രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് റോഡിൽ നിന്നു മാറി സംശയകരമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. പൊലീസ് വാഹനം സ്പീഡ് കുറച്ച് നിർത്താൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു. സംശയം തോന്നി പൊലീസ് സ്ഥലത്തത്തി കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഡവർ സി. നിധീഷ്, ഹോംഗാർഡ് ബിജു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
No comments