Breaking News

ബിരിക്കുളം മേലാഞ്ചേരിയിൽ നടക്കുന്ന വോളിനൈറ്റിന്റെ നോട്ടീസ് പ്രകാശനവും, സമ്മാന കൂപ്പൺ വിതരണ ഉത്ഘാടനവും വാർഡ് മെമ്പർ പി പ്രകാശൻ നിർവ്വഹിച്ചു


ബിരിക്കുളം:ഏപ്രിൽ 4 ന് നടക്കുന്ന മേലാഞ്ചേരി ആക്ഷൻ വോളിക്ലബ് കെട്ടിടോദ്ഘാടനവുംഡോ. പ്രിയാ യു.കെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന മൂന്നാമത് വോളിനൈറ്റിന്റേയും  നോട്ടീസ് പ്രകാശനവും, സമ്മാന കൂപ്പൺ വിതരണവും കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് 4 വാർഡ് മെമ്പർ പി പ്രകാശൻ നിർവ്വഹിച്ചു. ആദ്യ ഫണ്ട് മേലാഞ്ചേരി പൊതു ശ്മശാന കമ്മറ്റി പ്രസിഡണ്ട് പി പത്മനാഭൻ നൽകി. സഘാടക സമിതി ചെയർമാൻ ബാലഗോപാലൻ പി കാളിയാനം അദ്ധ്യക്ഷത വഹിച്ചു. സഘാടക സമിതി കൺവീനർ അജയൻ സി മേലാഞ്ചേരി സ്വാഗതം പറഞ്ഞു. നാഷണൽ വോളിബോൾ റഫറി കനകരാജ് പുങ്ങംച്ചാൽ മുഖ്യപ്രസഗം നടത്തി. ക്ലബ് രക്ഷാധികാരി സി.രാജീവൻ, ഇ.വേണുഗോപാലൻ, പി.രാമകൃഷ്ണൻ,മനോജ് മേലാഞ്ചേരി, പി രാജൻ, ദാമു , തുടങ്ങിയവർ സംസാരിച്ചു. എം.സുധീഷ്, പ്രമോദ് കറ്റപ്പുര എന്നിവർ സമ്മാന കൂപ്പൺ ഏറ്റുവാങ്ങി .ക്ലബ്ബ് പ്രസിഡൻ്റ് ഗരീഷ് എ വരഞ്ഞൂർ നന്ദി പറഞ്ഞു.

No comments