Breaking News

ഉന്നതികളെ ഇരുട്ടലാക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ ജ്വാല .. ഡി സി സി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ ഉൽഘാടനം ചെയ്തു


വെള്ളരിക്കുണ്ട് :  പ്ലാച്ചിക്കര ആവുളളക്കോട് ഉന്നതിയിൽ എം പി രാജ്മോഹൻ ഉണ്ണിത്താൻ്റെ വികസന ഫണ്ടിൽ നിന്ന് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ അഭ്യർത്ഥനപ്രകാരം അനുവദിച്ച മിനി ഹൈമാസ് ലൈറ്റിന് കഴിഞ്ഞ ഭരണസമിതി അംഗീകാരം നല്കി ജില്ലാ കലക്ടർ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പഞ്ചായത്തിൻ്റെ നിരാക്ഷേപപത്രത്തിനായ് വന്ന അപേക്ഷ പഞ്ചായത്ത് ബോർഡ് അജണ്ടയിൽ ഉൾപ്പെടുത്താതെ നിരവധി തവണ മാറ്റി വെച്ച് കൊണ്ട് ഹൈമാസ് ലൈറ്റിൻ്റെ പ്രവൃത്തി തുടങ്ങുന്നതിന് അനുമതി നിഷേധിച്ച പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആവുള്ളക്കോട് ഉന്നതിയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം രേഖപെടുത്തി. ഡി സി സി  ജനറൽ സെക്രട്ടറി ഹരിഷ് പി നായർ ഉൽഘാടനം ചെയ്തു .വാർഡ് പ്രസിഡണ്ട് ജേക്കബ് പുതുക്കേരി അദ്ധ്യക്ഷത വഹിച്ചു. ഊര് മൂപ്പൻ സത്യാ മധു സ്വാഗതം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മനോജ് തോമസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ഷൈലജ കൃഷ്ണൻ പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്യം നല്കി. നേതാക്കളായ ജോസ് പനക്കാത്തോട്ടം, മധു പാലയിൽ, സുരേഷ് ജോൺ എന്നിവർ സംസാരിച്ചു.

No comments