സ്ത്രീ സുരക്ഷാ പദ്ധതി : ബളാൽ പഞ്ചായത്തിലെ സ്ത്രീകൾക്ക് ഫെബ്രുവരി മാസത്തെ തുക ലഭിച്ചില്ലെന്ന് സി.പി.ഐ.എം
വെള്ളരിക്കുണ്ട്: സർക്കാർ നടപ്പിലാക്കിയ സ്ത്രി സുരക്ഷ പദ്ധതി.(അർഹരായ വനിതകൾക്ക് മാസം 1000 രൂപ വിതം) പദ്ധതിയുടെ ഭാഗമായി ബളാൽ പഞ്ചായത്തിലെ 1400ൽ പരം സ്ത്രീകൾക്ക് ഫെബ്രുവരി മാസം ലഭിക്കേണ്ട പതിനാല് ലക്ഷത്തോളം രൂപ പഞ്ചായത്ത് അധികാരികളുടെ ഉദാസീനത കാരണം ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് സി.പി ഐ (എം) മാലോം ലോക്കൽ കമ്മറ്റി ആരോപിക്കുന്നു. അടിയന്തിരമായി ഇതിനൊരു പരിഹാരം ഭരണ സമിതി നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി ഐ (എം) മാലോം ലോക്കൽ കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തു
No comments