Breaking News

കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍


കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയും ഇ-സിഗരറ്റും പാന്‍ മസാലയും 19,360 രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍. നെക്രാജെ, ചര്‍ളടുക്കം, റിഫ മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ് (38), ചട്ടഞ്ചാല്‍, കുന്നാറയിലെ പി.ഹാരിസ്(42) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷ്, എസ്.ഐമാരായ കെ.ആര്‍.ഉമേശ്, വൈഷ്ണവ് രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 


No comments