ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ചട്ടഞ്ചാൽ-ചെർക്കള റോഡ് രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനം
കാസർകോട്: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ചട്ടഞ്ചാൽ-ചെർക്കള റോഡ് രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനം. മാർച്ച് 19 മുതൽ രണ്ടാഴ്ചത്തേക്കായിരിക്കും അടച്ചിടൽ. എന്നാൽ റംസാൻ കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് തീരുമാനം മാറ്റിവയ്ക്കാൻ സാധ്യതയുണ്ടെന്നു സൂചനയുണ്ട്.നിലവിലെ തീരുമാനപ്രകാരം കണ്ണൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ചട്ടഞ്ചാൽ മേൽപ്പാലത്തിൽ പ്രവേശിക്കാതെ സർവീസ് റോഡ് വഴി ചട്ടഞ്ചാൽ-പരവനടുക്കം റോഡിലൂടെ സഞ്ചരിച്ച് കെ എസ് ടി പി റോഡ് വഴി കാസർകോട്ടേക്ക് പോകണം. മംഗളൂരുവിൽ നിന്നുള്ള വാഹനങ്ങൾ അഡുക്കത്ത് വയലിൽ നിന്ന് സർവീസ് റോഡിൽ പ്രവേശിച്ച് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനിൽ നിന്ന് കെ എസ് ടിപി റോഡ് വഴി കണ്ണൂർ ഭാഗത്തേക്ക് പോകണം. ഗതാഗത നിയന്ത്രണം വിവിധ പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് വലിയ ദുരിതമാകും.
No comments