കുമ്പളപ്പള്ളി യുപി സ്കൂൾ വാർഷികാഘോഷം:പോസ്റ്റർ പ്രകാശനം ചെയ്തു
കരിന്തളം:കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിന്റെ 64-ാം വാർഷികാഘോഷം മാർച്ച് 28 ന് വിവിധ പരിപാടികളോടെ നടക്കുകയാണ്.വാർഷികാഘോഷത്തിൻ്റെ ഭാഗമായുള്ള പോസ്റ്റർ പ്രകാശനം ചെയ്തു.സ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നീലേശ്വരം സബ് ഇൻസ്പെക്ടർ കെ വി രതീശൻ പോസ്റ്റ്ർ പ്രകാശനം നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.വാസു കരിന്തളം,ബൈജു കൂലോത്ത്,ടി ദിലീപ്, പി വി ഇന്ദുലേഖ,സിന്ധു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ പി ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു
No comments