Breaking News

ചായ്യോത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഫ്ളക്സ് ബോർഡ് ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ


ചായ്യോം: ചായ്യോത്ത് യുഡിഎഫ്ന്റെ തെരഞ്ഞെടുപ്പ് ഫ്ളക്സ് ബോർഡ് ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ… ഇന്നലെ രാത്രിയോടെ ചായോം ബസാറിൽ വച്ചാണ് സംഭവം നടന്നത്. ഇന്ന് രാവിലെ പ്രവർത്തകൾ എത്തുമ്പോഴേക്കും ബോർഡ് സ്ഥാനത്ത് നിന്ന് കാണാതെയായി എന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞു. ഇത്തരം നെറികെട്ട രാഷ്ട്രീയത്തിന് ഇനിയും അറുതിവരാത്തവർക്ക് ഈ തെരെഞ്ഞെടുപ്പിലൂടെ ശക്തമായ ജനവികാരം വോട്ടിലൂടെ പ്രകടമാകുമെന്ന് UDF പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു UDF പ്രവർത്തകർ നാടിൻ്റെ ക്രമസമാധാനം നിലനിർത്താൻ ജാഗ്രത പാലിക്കണമെന്നും LDF ൻ്റെ പ്രകോപനങ്ങളിൽ സംയമനം പാലിക്കണമെന്നും പ്രവർത്തകർക്ക് നിർദ്ദേശം നല്കി. UDF നേതാക്കളായ സി വി ഭാവനൻ, താജുദ്ദീൻ കമ്മാടം, ഉമേശൻ വേളൂർ ,മനോജ് തോമസ്, ഷാലു കെ എ, എൻ വിജയൻ,സി വി ഗോപകുമാർ, എന്നിവർ UDF പ്രചരണ ബോർഡ് നശിപ്പിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

No comments