Breaking News

നിയമസഭാ തെരഞ്ഞെടുപ്പ് ൨൦൨൬; വിവിധ നിയോജകമണ്ഡലങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി


സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട കാസർകോട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി..കാസർകോട് ജില്ലയിലെ തിരഞ്ഞെടുപ്പ് ജനറൽ ഒബ്സർവർമാരായ വിജയ് ബാലകൃഷ്ണ വാഗ്മറേ, ധ്യാനേശ്വർ കൊണ്ടി ബാഹു കിലാരി എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ട്യന്റെ നേതൃത്വത്തിലാണ് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ റാൻഡമൈസേഷൻ നടന്നത്.

 മഞ്ചേശ്വരം മണ്ഡലത്തിലെ 230 പോളിംഗ് സ്റ്റേഷനുകളിലേക്ക് 230 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും കാസർകോട് മണ്ഡലത്തിലെ 219 പോളിംഗ് സ്റ്റേഷനുകളിലേക്ക് 219 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും ഉദുമ മണ്ഡലത്തിലെ 238 പോളിംഗ് സ്റ്റേഷനുകളിലേക്ക് 238 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും കാഞ്ഞങ്ങാട് മണ്ഡലത്തിലെ 239 പോളിംഗ് സ്റ്റേഷനുകളിലേക്ക് 239 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും തൃക്കരിപ്പൂർ മണ്ഡലത്തിലെ 220 പോളിംഗ് സ്റ്റേഷനുകളിലേക്ക് 220 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും ആണ് അനുവദിച്ചത്. എന്നാൽ ചീഫ് ഇലക്ടറിൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ 20% റിസർവോടുകൂടി അധികമായി അനുവദിച്ചിട്ടുണ്ട്.വിവിപാറ്റ് മെഷീനുകൾ 30% റിസർവിൽ അധികമായി അനുവദിച്ചിട്ടുണ്ട്.വിവിധ നിയോജക മണ്ഡലങ്ങളിലെ ഏതെങ്കിലും പോളിംഗ് സ്റ്റേഷനുകളിൽ ഇ വി എം മെഷീനുകൾ പ്രവർത്തനക്ഷമമല്ലാതാവുകയോ തകരാറിലാവുകയോ ചെയ്യുന്ന പക്ഷം റിസർവിൽ അധികമായി സൂക്ഷിച്ചിരിക്കുന്ന ഇവിഎം മെഷീനുകളും വിവിപാറ്റുകളും റിട്ടേണിങ് ഓഫീസർമാർ ലഭ്യമാക്കും.  മഞ്ചേശ്വരം ഉദുമ മണ്ഡലങ്ങളിലെ ഇവി എമ്മുകളുടെ  കമ്മീഷനിങ് ഇന്നും( ഏപ്രിൽ ഒന്നിന് ) ബാക്കി നിയോജകമണ്ഡലങ്ങളിലെ ഇ വി എ മ്മുകളുടെ കമ്മീഷനിങ്ങ് നാളെ (ഏപ്രിൽ രണ്ടിന്)മാ യി നടക്കും.ഒൻപത് മണിക്കാണ് കമ്മീഷനിങ് തുടങ്ങുന്നതെങ്കിലും പാസ് നൽകുന്ന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തി പൂർത്തിയാക്കാ നുള്ളതിനാൽ എട്ടുമണിക്ക് തന്നെ ജീവനക്കാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്ഥാനാർത്ഥികളും എത്തിച്ചേരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.ഓരോ ബൂത്തുകളിലെ ഇ വി എമ്മു കളിലും വെക്കാനുള്ള സ്ഥാനാർത്ഥികളുടെ ഫോട്ടോയും ചിഹ്നവും അടങ്ങുന്ന  ജില്ലാ ട്രഷറിയിൽ സൂക്ഷിച്ചിരിക്കുന്നബാലറ്റ് പേപ്പർ   ഇ വി എം കമ്മീഷനിങ്  ചെയ്യുന്ന ദിവസം രാവിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസർമാർ ട്രഷറിയിലെ സ്ട്രോങ് റൂമുകളിൽ ചെന്ന് കൈപ്പറ്റും.

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ  എ എൻ ഗോപകുമാർ,തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജയ്സൺ മാത്യു,  അഞ്ചു മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസർമാർമാർ, ജില്ലാ ഇൻഫർമേറ്റിക്സ് ഓഫീസർ കെ ലീന, കളക്ടറേറ്റ് ഇലക്ഷൻ വിഭാഗം   ജൂനിയർ സൂപ്രണ്ട് എ രാജീവൻ എന്നിവർ റാൻഡമൈസേഷനുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്തു.

No comments