Breaking News

ദേശീയപാത 66 ചട്ടഞ്ചാലില്‍ ഗതാഗത നിയന്ത്രണം മാറ്റിവെച്ചു


ദേശീയപാത 66 ല്‍ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന ചട്ടഞ്ചാല്‍-തെക്കില്‍-ബേവിഞ്ച-ചെര്‍ക്കള റൂട്ടില്‍ ഗതാഗത നിരോധനം മാര്‍ച്ച് 31 നു ശേഷം നടപ്പിലാക്കാന്‍ മാറ്റിയതായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. സ്‌ക്കൂളുകളില്‍ പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത തടസ്സം നേരിടാതിരിക്കാനാണ് തീയതി മാറ്റിയതെന്ന് കളക്ടര്‍ അറിയിച്ചു.


No comments