കീഴ്മാലപുതിയസ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവം സമാപിച്ചു
കരിന്തളം:കീഴ്മാല പുതിയസ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന് വന്ന പുനപ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവത്തിന് ഭക്തിനിർഭരമായ പരിസമാപ്തി . സമാപന ദിവസം രാവിലെ മുതൽ ഗണപതി ഹോമം, പ്രസാദ പ്രതിഷ്ഠ, അധിവാസം വിടർത്തി പൂജ, പീo പ്രതിഷ്ഠ തുടങ്ങിയ വിശേഷാൽ പൂജകളും നടന്നു.ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറി.ക്ഷേത്രം തന്ത്രി കാളകാട്ടില്ലത്ത് മധുസൂദനൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ഉൽസവാഘോഷങ്ങൾ നടന്നത്.
No comments