Breaking News

കേരള ഫോക് ലോർ അക്കാദമി പൂരക്കളി അവാർഡ് നേടിയ കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തെ കുമാരൻ വെളിച്ചപ്പാടച്ചനെ പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർ വനത്ത് ഭഗവതി ക്ഷേത്രത്തിൻ്റെ അനുമോദനം നൽകി .


കാഞ്ഞങ്ങാട് - സാംസ്കാരിക വകുപ്പിൻ്റെ പൂരക്കളി അവാർഡ് നേടിയ കിഴക്കും കരയിലെ കുമാരൻ വെളിച്ചപ്പാടിനെ മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്രം ഭാരവാഹികൾ ആദരിച്ചു. മഞ്ഞടുക്കം തുളൂർവ്വനത്ത് കളിയാട്ട മഹോത്സവത്തിൻ്റെ അനുഷ്ഠാന ചടങ്ങായ പുക്കാർ വരവിൽ കിലോമീറ്ററുകൾ കാൽനടയായി താണ്ടി കിഴക്കിൻ്റെ കൂലോത്തേക്കുള്ള വരവിന് വർഷങ്ങളായി അകമ്പടി സേവിക്കുന്ന വ്യക്തിയാണ് കുമാരൻ വെളിച്ചപ്പാടച്ചൻ. കേരള ഫോക് ലോർ അക്കാദമി പൂരക്കളി പുരസ്കാരം ലഭിച്ചതിനുള്ള അഭിമാന മുഹൂർത്തത്തിൽ തുളൂർവ്വനത്ത് ഭഗവതീ ക്ഷേത്രത്തിൻ്റെ ആദരവ് ക്ഷേത്ര ട്രസ്റ്റി കാട്ടൂർ വിദ്യാധരൻ നായരും, കോടോത്ത് വേണുഗോപാലൻ നമ്പ്യാരും ചേർന്ന് കൈമാറി. ശുഭ വിദ്യാധരൻ, വിനായക് വിദ്യാധരൻ എന്നിവർ സംബന്ധിച്ചു.


No comments