Breaking News

കീഴ്മാല പുതിയ സ്ഥാനം പുനപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം :സപ്ലിമെൻ്റ് പ്രകാശനം ചെയ്തു

കരിന്തളം:കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ നാളെ (മാർച്ച് 17)  മുതൽ 19 വരെ നടക്കുന്ന പുന: പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ സപ്ലിമെൻ്റ് പ്രകാശനം ചെയ്തു.ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ കെ ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.ക്ഷേത്രം ആചാരസ്ഥാനികർ, ക്ഷേത്രം കോയ്മ എം സി നാരായണൻ നായർ,ഉമേശൻ വേളൂർ ,കെ വി ശശികുമാർ,എസ് കെ ചന്ദ്രൻ,പുതുയൂർ കുഞ്ഞിരാമൻ,രവീന്ദ്രൻ കരിന്തളം,വാസു കരിന്തളം,ബി കെ തങ്കരാജൻ, എൻ എം ബാലൻ,എം വി റീന എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം വി പത്മനാഭൻ സ്വാഗതം പറഞ്ഞു.നിരവധി ഭക്തജനങ്ങൾ ചടങ്ങിന് സാക്ഷികളായി.


ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് നാളെ രാവിലെ 10 മണിക്ക് പാറക്കോൽ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര പുറപ്പെടും.വൈകുന്നേരം അഞ്ചുമണിക്ക് ആചാര്യ വരവേൽപ്പ്, 7 മണി മുതൽ പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ, നൃത്തസന്ധ്യ. 18 ന് രാവിലെ 10 മണിക്ക് ആചാര സംഗമവും,രാത്രി 7 മണിക്ക് സാംസ്കാരിക സമ്മേളനവും നടക്കും.തുടർന്ന് 8 മണിക്ക് ഗ്രേറ്റ് മാജിക് ഷോയും അരങ്ങേറും.

19 ന് രാവിലെ 6.37 മുതൽ 7.30 വരെയുള്ള മുഹൂർത്തത്തിലാണ് പീഠ പ്രതിഷ്ഠ.തുടർന്ന് വിവിധ പൂജാദികർമ്മങ്ങൾ.ഉത്സവാഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

No comments