Breaking News

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്ത പയ്യന്നൂർ അന്നൂർ സ്വദേശിയാണ്


പയ്യന്നൂര്‍ : ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ അന്നൂരിലെ സ്വന്തം വീടിന് സമീപത്തെ ഇളയച്ഛനും സിനിമാതാരവുമായ കെ.വി.മനോജിന്‍റെ വീട്ടിലാണ് 1 ഹരിമുരളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശസ്ത നാടകനടന്‍ അന്നൂരിലെ മുരളി പയ്യന്നൂരിന്‍റെ മകനായ ഹരിമുരളി എറണാകുളം മരടിലാണ് താമസം. ഒരാഴ്ചമുമ്പാണ് അന്നൂരിലെ വീട്ടിലേക്കെത്തിയത്.  രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വി.എഫ്.എക്സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി.

No comments