Breaking News

9-ാമത് കനകപ്പള്ളി വടക്കാംകുന്ന് കുരിശുമല പ്രയാണം കെ.സി.വൈ.എം കണ്ണൂർ രൂപതയുടെ ആഭിമുഖ്യത്തിൽ നടന്നു


പരപ്പ : 9-ാമത് കനകപ്പള്ളി വടക്കാംകുന്ന് കുരിശുമല പ്രയാണം തപസ്സിൻ്റെ 33ാം നാൾ മാർച്ച് 22 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കെ.സി.വൈ.എം കണ്ണൂർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. 9 വർഷങ്ങളായി കെ.സി.വൈ.എം കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കുരിശുമല പ്രയാണത്തിന് ഈ വർഷവും കനകപ്പള്ളി മാർട്ടിൻ ഡി പോറസ് ഇടവക ആതിഥേയത്വം വഹിച്ചു. ലോക പാപങ്ങൾക്കുവേണ്ടി ക്രൂശിൽ തൂങ്ങി മരിച്ച യേശു ക്രിസ്തുവിനെ വീണ്ടും സ്മരിച്ചുകൊണ്ട് മരകുരിശിനേ  പിന്തുടർന്ന്  ജീവിതത്തിലെ ക്രൂശും വഹിച്ച് കണ്ണൂർ രൂപത മെത്രാൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവും സഹായ മെത്രാൻ ഡെന്നീസ് കുറുപ്പശ്ശേരി പിതാവും വൈദീകരും സന്യസ്തരും വിവിധ ഇടവകകളിൽ നിന്നും എത്തിയ നൂറുകണക്കിന് വിശ്വാസികളും വടക്കാംകുന്ന് മലമുകളിൽ പ്രാർത്ഥനാ നിർഭരരായി ക്രൂശിതൻ്റെ പീഡാനുഭവങ്ങളിൽ മുഴുകി എത്തിച്ചേർന്നത്. അഭിവന്ദ്യ അലക്‌സ് പിതാവ് ലോകസമാധാനത്തിന്  വേണ്ടിയും യുവജനങ്ങളുടെ നിയൊഗങ്ങൾക്ക് വേണ്ടിയും യുവതി യുവാക്കളിൽ നിന്നും കൂടുതൽ ദൈവവിളിയുണ്ടാകുവാനും പ്രാർത്ഥിച്ചുകൊണ്ടാണ് അനുഗ്രഹ പ്രഭാഷണം നടത്തിയത്. കെ.സി.വൈ.എം കണ്ണൂർ രൂപത പ്രസിഡൻ്റ് റോജൻ. എൻ അധ്യക്ഷത വഹിച്ച പരിപാടിക്ക് കെ.സി.വൈ.എം കണ്ണൂർ രൂപത ജന. സെക്രട്ടറി സെബി പി സന്തോഷ് സ്വാഗതമർപ്പിക്കുകയും കനകപ്പള്ളി സെൻ്റ് മാർട്ടിൻ ഡി പോറസ് ഇടവക വികാരി ഫാ.അനിൽ അറക്കൽ ആശംസ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. കുരിശുമല പ്രയാണത്തിൽ പങ്കെടുത്തവർക്കും,  എല്ലാവിധ  സഹായ സഹകരണങ്ങളും ക്രമീകരണങ്ങളും ഒരുക്കിയ  സെൻ്റ്.മാർട്ടിൻ ഡി പോറസ് ഇടവക വികാരി ഫാ. അനിൽ അറക്കലിനും  ഇടവകാംഗങ്ങൾക്കും  പങ്കെടുത്തവർക്കും കെ.സി.വൈ.എം കണ്ണൂർ രൂപത  ഡയറക്ടർ ഫാ. ജെസ്റ്റിൻ എടത്തിൽ നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

No comments