Breaking News

കാഞ്ഞങ്ങാട് മുറിയനായിൽ ഓട്ടോറിക്ഷയയിലും മതിലിലും ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പോളിടെക്നിക്ക് വിദ്യാർത്ഥി മരിച്ചു


കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയയിലും മതിലിലും ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പോളിടെക്നിക്ക് വിദ്യാർത്ഥി മരിച്ചു. കാഞ്ഞങ്ങാട് പോളിടെക്നിക് വിദ്യാർത്ഥി പയ്യന്നൂർ കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി രോഹിത് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അലെൻ (19) എന്ന വിദ്യാർത്ഥിയെ ഗുരുതര നിലയിൽ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി . കുശാൽ നഗർ പോളിടെക്നിക്ക് പഠിക്കുന്ന ഇരുവരും കോളേജ് യൂണിയന്റെ ആഘോഷ പരിപാടികൾ പങ്കെടുത്ത് താമസ സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. സ്കൂൾ കുട്ടികളെയും കയറ്റി പോവുകയായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് പോക്കറ്റ് റോഡിലേക്ക് കയറിയപ്പോഴാണ് പിറക്കിൽ നിന്ന് എത്തിയ ബൈക്ക് ഓട്ടോയിൽ ഇടിച്ചതെന്ന് പറയപ്പെടുന്നു. മെക്കാനിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയാണ് രോഹിത്.

No comments