ഇതാണ് 37 കോടിയുടെ ഭാഗ്യം!; എല്ലാം അവസാനിപ്പിച്ച് മടങ്ങാന്‍ നില്‍ക്കവേ ബിബീഷിനെ ബിഗ് ടിക്കറ്റ് കോടിപതിയാക്കി
നിലമ്പൂർ വഴിക്കടവ് സ്വദേശിയായ ബിബീഷ് ഷാർജയിലെ ഒരു ട്രാൻസ്‌പോർട്ട് കമ്പനിയിൽ പിക്കപ്പ് വാൻ ഡ്രൈവറായി ജോലി ചെയ്യുകയാണ്. 15 വർഷമായി ബിബീഷ് സ്ഥിരമായി ഭാഗ്യപരീക്ഷണം നടത്തിവരികയാണ്. എന്നാൽ അപ്പോഴെല്ലാം ഭാഗ്യദേവത ബിബീഷിനോട് മുഖം തിരിച്ച് ഇരിക്കുകയായിരുന്നു. ഒടുവിൽ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ എടുത്ത ടിക്കറ്റിൽ ബിബീഷിനെ ഭാഗ്യം തുണച്ചു. 1.5 കോടി ദിർഹം, അതായത് 37 കോടി രൂപയാണ് ബിബീഷ് നേടിയത്. വിയർപ്പൊഴുക്കിയ മണ്ണ് തന്നെ അംഗീകരിച്ചതുപോലെ !
ഫെബ്രുവരി ഏഴിന് നാട്ടിലേക്ക് പോരാൻ തയ്യാറെടുക്കുന്നതിനിടെ ബിബീഷ് ആയിരം ദിർഹത്തിന്റെ ടിക്കറ്റുകൾ വാങ്ങിയിരുന്നു. പിന്നീട് ഫെബ്രുവരി 28ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മറ്റൊരു ടിക്കറ്റ് കൂടിയെടുക്കാൻ ബിബീഷിന് നിർബന്ധിക്കുകയായിരുന്നു. എന്നാൽ താനില്ല എന്നുപറഞ്ഞ് ബിബീഷ് ഒഴിവാക്കാൻ നോക്കിയെങ്കിലും അവർ വിട്ടില്ല. അങ്ങനെ അന്ന് രാത്രി ബിബീഷിന് വേണ്ടി അവരെല്ലാവരും ചേർന്നെടുത്ത ടിക്കറ്റിനാണ് ഇപ്പോൾ സമ്മാനം അടിച്ചിരിക്കുന്നത്.
No comments