കാഞ്ഞങ്ങാട് -വെള്ളരിക്കുണ്ട് - പാലത്തിങ്കടവ് കെ എസ് ആർ ടി സി ബസിന്റെ റൂട്ടും സമയവും പുന:ക്രമീകരിച്ചു
കാഞ്ഞങ്ങാട് ഡിപ്പോയുടെ കാഞ്ഞങ്ങാട്- വെള്ളരിക്കുണ്ട് - ചെറുപുഴ- ഇരിട്ടി - പാലത്തിൻ കടവ് കെ.എസ്.ആർ.ടി.സി. സർവീസ് വിവിധ സംഘടനകളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് റൂട്ടും, സമയവും പുനക്രമീകരിച്ചു. രാവിലെ 7:45 ന് പാലത്തിൻകടവിൽ നിന്ന് പുറപ്പെട്ട് , കൂട്ടുപുഴ വഴി ഇരിട്ടിയിൽ 8:45 ന് എത്തുകയും, ഇരിട്ടിയിൽ നിന്ന് മുൻപ് പയ്യന്നൂർ ഡിപ്പോയുടെ ഇരിട്ടി, മംഗലാപുരം സർവീസിന്റെ സമയത്ത് 9.05 ന് പുറപ്പെട്ട് ഉളിക്കൽ, പയ്യാവൂർ, ചെമ്പേരി, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട്, പരപ്പ, ഒടയഞ്ചാൽ വഴി കാഞ്ഞങ്ങാട് എത്തിച്ചേരുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചത്.
കാഞ്ഞങ്ങാട് നിന്ന് മുൻപ് വന്നിരുന്നത് പോലെ വൈകുന്നേരം 3.25 ന് പുറപ്പെട്ട് ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കൽ, ചെറുപുഴ, ആലക്കോട്, ചെമ്പേരി, പയ്യാവൂർ, ഇരിട്ടി വഴി രാത്രിയിൽ പാലത്തിൻകടവിൽ എത്തിച്ചേരും.
ഇത്തരത്തിൽ ജനോപകാരപ്രദമായ രീതിയിൽ സമയം ക്രമീകരിച്ച് തന്നതിന് മലയോരത്തെ വിവിധ സംഘടനകൾ കാഞ്ഞങ്ങാട് ഡിപ്പോയിലെ ഉദ്യോഗസ്ഥന്മാർക്കും യൂണിയൻ നേതാക്കൾക്കും, ജീവനക്കാർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു...
No comments