Breaking News

കരിന്തളം കീഴ്മാല പുതിയസ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന് കലവറ നിറക്കൽ ഘോഷയാത്രയോടെ ഭക്തി നിർഭരമായ തുടക്കം.


കരിന്തളം: കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം. പാറക്കോൽ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നു. വൈകിട്ട് ആചാര്യ വരവേൽപ്പ്, 7 മണി മുതൽ പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ, നൃത്തസന്ധ്യ. നാളെ രാവിലെ 10 മണിക്ക് ആചാര സംഗമവും, രാത്രി 7 മണിക്ക് സാംസ്കാരിക സമ്മേളനവും നടക്കും. തുടർന്ന് ഗ്രേറ്റ് മാജിക് ഷോയും അരങ്ങേറും. 19ന് രാവിലെ 6.37 മുതൽ 7.30 വരെയുള്ള മുഹൂർത്തത്തിലാണ് പീഠ പ്രതിഷ്ഠ. തുടർന്ന് വിവിധ പൂജാദികർമ്മങ്ങൾ. ഉത്സവാഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.



No comments