Breaking News

ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന് കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍ക


കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. എ.ഡി.എം പി.അഖില്‍ ഹുസൂര്‍ ശിരസ്തദാര്‍, കെ.സതീഷ് കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറുടെ രണ്ടര വര്‍ഷത്തില്‍ കൂടുതലായുള്ള ജില്ലയിലെ യാത്ര അടയാളപ്പെടുത്തിയ ഹ്രസ്വ വീഡിയോ പ്രദര്‍ശിപ്പിച്ചു. ജീവിതത്തില്‍ ഏറ്റവും ആഗ്രഹിച്ച് നേടിയ ജോലിയാണ് ജില്ലാ കളക്ടറുടേതെന്നും ഗ്രാമീണത നിറഞ്ഞു നില്‍ക്കുന്ന കാസര്‍കോടിനോട് തനിക്ക് വലിയ അടുപ്പമാണ് ഉള്ളതെന്നും കളക്ടര്‍ പറഞ്ഞു. ഉത്തരവാദിത്തങ്ങള്‍ ഭംഗിയായ പൂര്‍ത്തിയാക്കാന്‍ ചേര്‍ന്നു നിന്ന മുഴുവന്‍ ഉദ്യോഗസ്ഥരോടും കളക്ടര്‍ നന്ദി പറഞ്ഞു. 


No comments