കാസര്‍കോടിന്റ പുതിയ കളക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് ചുമതലയേറ്റു
കാസർകോട്: കാസർകോടിന്റെ പുതിയ കളക്ടറായി അർജുൻ പാണ്ഡ്യൻ ഐ എ എസ് ഇന്ന് രാവിലെ ചുമതലയേറ്റു. സ്ഥലംമാറ്റി പോകുന്ന ജില്ലാ കലക്ടർ കെ. ഇമ്പ ശേഖരൻ ബൊക്ക നൽകി പുതിയ കലക്ടറെ അദ്ദേഹത്തെ സ്വീകരിച്ചു. ഇടുക്കിയിലെ ഏലപ്പാറ ബോണാമിയിൽ ജനിച്ച അർജുൻ, 2016ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. പർവതാരോഹണത്തിലെ അദ്ദേഹത്തിന്റെ നേട്ടങ്ങൾ ശ്രദ്ധേയമാണ്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോയും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എൽ ബ്രസും കീഴടക്കിയ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട അദ്ദേഹം, തേയിലച്ചാക്ക് ചുമന്നും ട്യൂഷൻ എടുത്തും പഠിച്ചുമാണ് ഐഎഎസ് നേടിയത്. തിരുവനന്തപുരം കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ട പഠനത്തിനു ശേഷം കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ ബിടെക് പൂർത്തിയാക്കി. 2014ൽ ടിസിഎസിൽനിന്നു രാജിവച്ചു മുഴുവൻ സമയവും പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2016ൽ ഐഎഎസ് നേടി. 2019ൽ ഒറ്റപ്പാലം സബ് കളക്ടർ ആയി ചുമതലയേറ്റു.2024 ജൂലായ് മുതൽ തൃശ്ശൂരിലെ കലക്ടറാണ്. പാലക്കാട് മെഡിക്കൽ കോളജിന്റെ സ്പെഷൽ ഓഫിസർ പദവിയും ഉണ്ടായിരുന്നു. ഭാര്യ: ഡോ. പി.ആർ.അനു.
No comments