Breaking News

എല്ലാ മാസവും കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ നേരിട്ടെത്തി നിർമാണ പ്രവൃത്തി പുരോഗതി അവലോകനം ചെയ്യും ; ജില്ലാ കളക്ടർ


കാസർഗോഡ് : ഗവ.മെഡിക്കൽ കോളേജ് സന്ദർശിച്ചു. എല്ലാ മാസവും കോളേജിൽ നേരിട്ടെത്തി നിർമാണ പ്രവൃത്തി പുരോഗതി അവലോകനം ചെയ്യും. കാസർകോട് ഗവ. മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും എല്ലാ അടിസ്ഥാനസൗകര്യങ്ങളുടെ പൂർത്തീകരിക്കുന്നതിന് വേണ്ട  നടപടികൾ വേഗത്തിലാക്കും. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജിലെത്തിയത്. മെഡിക്കൽ കോളേജിലെ ക്ലാസ് മുറികളും ലബോറട്ടറിയും വിവിധ ബ്ലോക്കുകളും സന്ദർശിച്ചു. ആദ്യ ബാച്ച്  എംബിബിഎസ് വിദ്യാർത്ഥികളുമായും നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുമായും  ജീവനക്കാരുമായും സംസാരിച്ചപ്പോൾ നൽകിയ ഉറപ്പാണിത്. ഗവ. മെഡിക്കൽ കോളേജിന്റെ വികസനം സാധ്യമാക്കാൻ ജില്ലാ ഭരണ സംവിധാനം  നടപടി സ്വീകരിക്കും. മാസത്തിൽ ഒരു ദിവസം ജില്ലാകളക്ടർ നേരിട്ട് മെഡിക്കൽ കോളേജ് സന്ദർശിച്ച് അവലോകനം നടത്തും

മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഹോസ്റ്റലും ടീച്ചേഴ്സ് സ്റ്റാഫ്  ഹോസ്റ്റലും തുറന്നു കൊടുക്കാൻ പ്രഥമപരിഗണന നൽകും. 

ഹോസ്പിറ്റൽ ബ്ലോക്ക് നിർമ്മാണ നടപടികൾ ത്വരിതപ്പെടുത്തും. മെഡിക്കൽ കോളേജ്  ഇൻ്റേണൽ റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും. ആശുപത്രി കാൻ്റീൻ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും.

ലാബ് സംവിധാനങ്ങൾ വേഗത്തിൽ ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കാസർകോട് വികസന പാക്കേജിന്റെയും കിഫ്ബി യുടേയും ഫണ്ട് ഉപയോഗിച്ചാണ് മെഡിക്കൽ കോളേജിൻ്റെ വികസനം സാധ്യമാക്കുന്നത്.


കോളേജ് പ്രിൻസിപ്പാൾ  ഡോ അരുൺകുമാർ, വൈസ് പ്രിൻസിപ്പാൾ  ഡോ. ടി ജി സിന്ധു,സൂപ്രണ്ട് ഡോ  ആർ പ്രവീൺ, നേഴ്സിങ് കോളേജ് അസോസിയേറ്റ് പ്രൊഫസർ തസ്‌ലീം സബിത്, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട്  കെ എസ് ജയകുമാരി, ലേ സെക്രട്ടറി  കെ കൗശിക്, പി ടി എ സെക്രട്ടറി ഡോ ശാലിനി കൃഷ്ണൻ, സർജന്റ് അൻഷാദ് എന്നിവരടങ്ങുന്ന സംഘവുമായാണ് കാസർകോട് മെഡിക്കൽ കോളേജിന്റെ തൽസ്ഥിതി ചർച്ച ചെയ്തത്.

No comments