Breaking News

വെള്ളരിക്കുണ്ട് കരുവുള്ളടുക്കം സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: കരുവുള്ളടുക്കം സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ വിദ്യാർത്ഥികളുടെ കായികക്ഷമതയും ഫുട്ബോൾ മികവും വർദ്ധിപ്പിക്കുന്നതിനായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾ വിവിധ ടീമുകളായി തിരിഞ്ഞ് മത്സരത്തിൽ പങ്കെടുത്തു. മത്സരങ്ങൾ ആവേശകരമായി അരങ്ങേറി. ഫുട്ബോൾ പരിശീലകരും റഫറിമാരും സാന്നിധ്യം വഹിച്ചതോടെ മത്സരം കൂടുതൽ ക്രമബദ്ധവും നിലവാരമുള്ളതുമായിത്തീർന്നു.

മത്സരത്തിൽ വിജയിച്ച ടീമുകൾക്ക് സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാംകുളം ട്രോഫി നൽകി അഭിനന്ദിച്ചു.

No comments