Breaking News

നാട്ടുകാരുടെ ശ്രമദാനമായി പണിപൂർത്തിയാക്കിയ ബളാൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കല്ലഞ്ചിറ മഖാം - കുഴിങ്ങാട് തട്ട് റോഡ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : നാട്ടുകാരുടെ നേതൃത്വത്തിൽ പണിപൂർത്തിയാക്കിയ ബളാൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പെട്ട കല്ലഞ്ചിറ മഖാം - കുഴി ങ്ങാട്- കുഴിങ്ങാട് തട്ട് റോഡ് മാർച്ച് മാസം പത്താം തീയതി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ബിന്ദു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ, ബളാൽ പഞ്ചായത്ത് മെമ്പർ ശ്രീജ, പൊതുപ്രവർത്തകരായ ബേബി പുതുമന , അബ്ദുൽ ബഷീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുഴക്കര കുഞ്ഞിക്കണ്ണൻ നായർ സ്വാഗതവും സൗമ്യ സജി നന്ദിയും അറിയിച്ചു.റോഡ് കമ്മിറ്റി കൺവീനർ ഗഫൂർ അരീക്കോടിന്റെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ  സഹകരണത്തോടെ ഒന്നരലക്ഷത്തോളം രൂപ ചിലവാക്കിയാണ് ഒന്നര കിലോമീറ്റർ റോഡിന്റെ പണി പൂർത്തിയാക്കിയത്. ഉദ്ഘാടന പരിപാടി നാട്ടുകാർ ഉത്സവമാക്കി മാറ്റി സജീവന്റെ  നേതൃത്വത്തിൽ കലാപരിപാടികളും തുടർന്ന് പായസവിതരണവും നടത്തി. 


No comments