Breaking News

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.55 കോടി രൂപ ചിലവിൽ നിർമിക്കുന്ന കമ്മാടം ഗവ. എൽപി സ്കൂൾ കെട്ടിടത്തിന് എം രാജഗോപാലൻ എംഎൽഎ ശിലാസ്ഥാപനം നടത്തി


ഭീമനടി : കമ്മാടം ഗവ. എൽപി സ്കൂളിന് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.55 കോടി രൂപ ചിലവിൽ നിർമിക്കുന്ന സ്കൂൾ കെട്ടടത്തിന് എം രാജഗോപാലൻ എംഎൽഎ കല്ലിട്ടു.പഞ്ചായത് പ്രസിഡന്റ്‌ പി വി അനു അധ്യക്ഷനായി.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി പ്രകാശൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പ്രസീത രാജൻ, പഞ്ചായത്ത് അംഗം ഷിൻസ് ജോസഫ്,എഇഒ ജസീന്ത ജോൺ, ബിപിസി സി ഷൈജു,മിനി ജോസഫ്, ഉഷ സന്തോഷ്, ഷെമി അബ്രഹാം, കെ ക സുരേഷ്,അബ്ദുൽ വഹാബ്, എം പി മോഹനൻ എന്നിവർ സംസാരിച്ചു. ജയിംസ് മാരൂർ സ്വാഗതവും കെ റീന നന്ദിയും പറഞ്ഞു.     

No comments