യുവതിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയായ ഉസ്താദിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു
ചെറുവത്തൂര്‍: പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയ യുവതിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയായ ഉസ്താദിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.
പടന്ന മടക്കര തുരുത്തിയിലെ കോട്ടപ്പള്ളി മഖാമിലെ ഉസ്താദ് വയനാട് കമ്പളക്കാട് സ്വദേശി ചോലേരി ഹൗസില്‍ മുഹമ്മദ് കുട്ടി (57)യെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് 2 മണിക്കും വൈകുന്നേരം 5.30 നും ഇടയില്‍ പ്രാര്‍ത്ഥിക്കാനായി കോട്ടപ്പള്ളി മഖാമില്‍ എത്തിയ യുവതിയെ ആണുങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി പ്രതിയായ ഉസ്താദ് ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ ഉസ്താദ് ഒളിവില്‍ പോയി. തുടര്‍ന്നുള്ള അന്വേഷണത്തിനിടയിലാണ് വയനാട് ,കമ്പളക്കാട് വച്ച് മുഹമ്മദ് കുട്ടിയെ പോലീസ് സംഘം പിടികൂടിയത്. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
ഉസ്താദിനെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ചന്തേര എസ് ഐ മനോജ്, എസ്.സി.പി.ഒ സജിത്ത്, എസ്.സി.പി.ഒ ഷാജു എന്നിവരാണുണ്ടായത്.
No comments