വിദ്യാർത്ഥിയുടെ മുങ്ങിമരണം നാടിനെ കണ്ണീരിലാഴ്ത്തി
കാഞ്ഞങ്ങാട് : കുളിക്കുന്നതിനിടെ ഒഴുകി പോയ ബക്കറ്റ് എടുക്കാനുള്ള ശ്രമത്തിനിടെ കോളേജ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചത് നാടിനേയും കോളേജിനേയും കണ്ണീരിലാഴ്ത്തി. രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ മൂന്നാം വർഷ ബി എസ് സി ലൈഫ് സയൻസ് വിദ്യാർഥി കാരാക്കോട് തോണിക്ക ല്ലിലെ കെ.അശ്വിനാണ് (20) ഇന്നലെ വൈകിട്ട് 3.45 മണിയോടെ കള്ളാർ കൊട്ടോടി കുടുംബൂർ പുഴയിലെ ചെക്ക്ഡാമിൽ മുങ്ങിമരിച്ചത്. കൂട്ടുകാർക്കൊപ്പം കുളികഴിഞ്ഞ് കരയിൽ ക യറിയതിനുശേഷം ഇവർ കൊണ്ടുവന്ന ബക്കറ്റ് ഒഴുകി പോ കുന്നത് കണ്ട് അതെടുക്കാൻ വീണ്ടും പുഴയിലേക്കിറങ്ങിയ പ്പോഴാണ് അപകടമുണ്ടായത്. സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പുഴയിൽ നിന്നും അശ്വിനെ പുറത്തേക്കെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. തോണിങ്കലിലെ രവീന്ദ്രന്റെയും ഗിരിജയുടെയും മകനാണ്. സഹോദരങ്ങൾ: അശ്വതി, ഐശ്വര്യ.
No comments