Breaking News

കുമ്പള- മുള്ളേരിയ റോഡിൽ വൻ വാഹനാപകടം ; കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു


കാസർകോട് : കുമ്പള- മുള്ളേരിയ കെ എസ് ടി പി റോഡിൽ വൻ വാഹനാപകടം. കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകളടക്കം ബസ് യാത്രക്കാരായ നിരവധി പേർക്കും പരിക്കേറ്റു.

ബുധനാഴ്ച രാവിലെ 8.30 മണിയോടെ ശാന്തിപ്പള്ള, എക്സൈസ് ഓഫീസിനു സമീപത്താണ് അപകടം. ബദിയഡുക്ക ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും കുമ്പളയിലേയ്ക്ക് വരികയായിരുന്ന സ്വകാര്യബസുമാണ് അപകടത്തിൽപ്പെട്ടത്. കാസർകോട് രജിസ്ട്രേഷനിലുള്ളതാണ് കാർ. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിനകത്തുണ്ടായിരുന്ന നാലുപേർക്കും സാരമായി പരിക്കേറ്റു. ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ആളെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാർ യാത്രക്കാരെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. ബസ് യാത്രക്കാരായ കന്യപ്പാടിയിലെ മുഷ്ക്കാൻ (23), നീർച്ചാലിലെ ദീപിക (22), ഭാസ്ക്കര നഗറിലെ സുജാത (40) എന്നിവരെ കുമ്പള സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ മറ്റു ഏതാനും പേരെ വിവിധ സ്വകാര്യആശുപ്രതികളിലും പ്രവേശിപ്പിച്ചു.


No comments