കുറ്റിക്കോൽ, ബേത്തൂർപാറയിൽ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു
കാസർകോട്: കുറ്റിക്കോൽ, ബേത്തൂർപാറയിൽ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. പള്ളഞ്ചി, പുതികണ്ടത്തെ പി. ലത(46)യാണ് ആക്രമണത്തിനു ഇരയായത്. ലത ചെങ്കള സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാവിലെ പള്ളഞ്ചി, വട്ടക്കുണ്ടിലാണ് സംഭവം. കാസർകോട്ടെ ഒരു അപ്പാർട്ട്മെന്റിലെ ജീവനക്കാരിയാണ് ലത. രാവിലെ ജോലിക്കു പോകാനായി ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് നടന്നു പോകുന്നതിനിടയിൽ കാട്ടിൽ നിന്നും ഓടിയെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് താഴെ വീണ ലത എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും കുത്തുകയായിരുന്നുവെന്നു പറയുന്നു. ബഹളം കേട്ട് സമീപത്തെ വീട്ടിൽ നിന്നു ആൾക്കാർ ഓടിയെത്തിയപ്പോൾ പന്നി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സ്ഥലത്തെത്തി.
No comments