58കാരനെ ഭാര്യവീട്ടിലെ കിണറിന്റെ കപ്പിത്തൂണിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട് : 58കാരനെ ഭാര്യവീട്ടിലെ കിണറിന്റെ കപ്പിത്തൂണിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹൊസങ്കടി ജോഗിബെട്ടുവിലെ ജെ. ശിവപ്പ (58)യാണ് മരിച്ചത്. കുമ്പള, കണ്ണൂർ, ചോടലയിലെ ഭാര്യാ വീട്ടിലെ കിണറ്റിന്റെ കപ്പിത്തൂണിലാണ് മൃതദേഹം കാണപ്പെട്ടത്. ഭാര്യ മഞ്ജുള അഞ്ചു വർഷം മുമ്പു മരിച്ചിരുന്നു. അതിനുശേഷം മക്കളായ ശരണ്യ, സൗജന്യ എന്നിവർക്കൊപ്പം ഭാര്യാവീട്ടിലാണ് താമസം. ഇതിനിടയിലാണ് അസുഖബാധിതനായത്. ഇതിന്റെ വിഷമത്തിലായിരിക്കും ആത്മഹത്യ ചെയ്തതെന്നു സംശയിക്കുന്നു. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
No comments