Breaking News

മലയോര ഹൈവേയുടെ കോളിച്ചാൽ ചെറുപുഴ റീച്ച് ഉത്ഘാടനവേളയിൽ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധം..


മാലോം / വെള്ളരിക്കുണ്ട് : മലയോര ഹൈവേയുടെ കോളിച്ചാൽ ചെറുപുഴ റീച്ച് ഉത്ഘാടനവേളയിൽ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധം..

കാറ്റാം കവല അപകടവളവിൽ ആണ്  കോൺഗ്രസ്സ് പ്രവർത്തകർ റീത്തുവെച്ച് പ്രതിഷേധിച്ചത്. മലയോരഹൈവേയിലെ അശാസ്ത്രീയ മായ നിർമ്മാണം മൂലം അപകടങ്ങൾ തുടർക്കത ആവുകയും അപകടത്തിൽ പ്പെട്ട് നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടും അധികൃതരുടെ നിസംഗതയിലും പ്രതിഷേധിച്ചായിരുന്നു സമരം..

കാറ്റാൻ കവലയിൽ നിന്നും വള്ളിക്കടവിലേക്ക് വരുന്ന ചെങ്കുത്തായ ഇറക്കത്തിൽ മറ്റപ്പള്ളി വളവിലെ റോഡിന് വീതി കൂട്ടി അവിടത്തെ ലെവൽസിലും അലൈൻമെന്റിലും വന്നിരിക്കുന്ന അപാകതകൾ പരിഹരിക്കുക .ചുള്ളി മരുതോം തട്ട് കാറ്റാൻ കവല വനമേഖലയിലെ മലയോര ഹൈവേയുടെ പണി ഉടൻ പുന:രാരംഭിക്കുക ഇട്ടിത്തട്ട് എസ് വളവിലും അതിന് താഴെയും ലെവൽസിലും അലൈൻമെന്റിലും വന്ന അപാകതകൾ പരിഹരിക്കുക മലയോര ഹൈവേയിൽ വള്ളിക്കടവിലെ ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ അനുവദിച്ച പാലത്തിൻ്റെപണി എത്രയും വേഗം ആരംഭിക്കാനും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കുക മലയോര ഹൈവേയിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് പകുതിയും പ്രകാശിക്കുന്നില്ല അത പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുക മലയോര ഹൈവേയുടെ പണിപൂർത്തിയായ സ്ഥലങ്ങളിൽ റോഡ് മാർക്കിംഗ് നടത്തി സൈൻ ബോർഡുകൾ സ്ഥാപിക്കുക മലയോര ഹൈവേയുടെ തകർച്ച ഇല്ലാതാക്കാൻ റോഡിൻ്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് പിച്ചിംഗ് നടത്തുക ചെറുപുഴ ചിറ്റാരിക്കാൽ റീച്ചിലെ ലെവൽസിൽ വന്ന അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു പ്രതിഷേധം..

ബളാൽ. വെസ്റ്റ് എളേരി. ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ 

 ജനപ്രധി നിധികളും ജില്ലാ ബ്ലോക്ക്‌ പഞ്ചായത്ത് ജനപ്രധി നിധി കളും പ്രവർത്തകരും പങ്കെടുക്കുത്ത റീത്തു വെച്ചുള്ള സമരം കോൺഗ്രസ്സ് നേതാവും ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ടു മായ രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.


സമര സമിതി ചെയർമാനും ഡി. സി സി. ജനറൽ സെക്രട്ടറിയുമായ  ടോമി പ്ലാച്ചേരി.അധ്യക്ഷതവഹിച്ചു.


പഞ്ചായത്ത് പ്രസിഡന്റ് മാരായ 

എ. ലത. മേഴ്‌സി മാണി. ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ പഞ്ചായത്ത് അംഗങ്ങളായമിനി മാത്യു. ജോസ് മാത്യു.ജിഷ ലോറൻസ്  മിനി ആന്റണി എം.. ലക്ഷ്മി. ഡോമനിക് കോയി തുരുതെൽ. ലേഖ. പി. സി.മണ്ഡലം പ്രസിഡന്റ് മരായ ജോർജ്ജ് കരിമടം.പ്രമോദ് മാക്കക്കോടൻ.ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ജോയ് ജോസഫ്. തോമസ് മാത്യു.

 ജെയിൻ. വി. ജെ. അൻഡ്റൂസ്. അലക്സ് നെടിയകാലായിൽ. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജ്ജ്. സിബിച്ചൻ പുളിങ്കാല. എന്നിവർ പ്രസംഗിച്ചു...

No comments