Breaking News

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ഇരുനിലവീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി

 


മാവുങ്കാൽ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ഇരുനിലവീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട്, മാവുങ്കാൽ, ആനന്ദാശ്രമത്തിനു സമീപത്തെ പരേതനായ മിലിറ്ററി ഉദ്യോഗസ്ഥൻ കൃഷ്ണന്റെ ഭാര്യ ധനലക്ഷ്മി (68) യെ ആണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ച നിലയിൽ കാണപ്പെട്ടത്. പാലിയേറ്റീവ് വളണ്ടിയർമാർ വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചുവെങ്കിലും വാതിൽ തുറന്നില്ല. വീട്ടിനകത്തു നിന്നു ഈച്ചകൾ മൂളുന്നത് കേട്ട് വിശദമായി നോക്കിയപ്പോഴാണ് മരിച്ചതായി വ്യക്തമായത്. വിവരമറിഞ്ഞ് ഹൊ സ്ദുർഗ് പൊലീസ് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

No comments