കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് മർച്ചന്റ്സ് വനിതാവിംഗിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ജീവിത ശൈലീ രോഗ നിർണ്ണയവും നടക്കും ഞായറാഴ്ച നടക്കും
വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് മർച്ചന്റ്സ് വനിതാവിംഗിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ജീവിത ശൈലീ രോഗ നിർണ്ണയവും നടക്കും. 2026 മാർച്ച് 8 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ വെച്ചാണ് ക്യാമ്പ് .
മാർച്ച് 8 വനിതാദിനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ വെച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ ഫിസിഷ്യൻ ഡോ:രാജേഷ് രാമചന്ദ്രൻ എം. ബി. ബി.എസ്, എം. ഡി യുടെ നേതൃത്വത്തിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നത് രജിസ്ട്രേഷൻ 9 മണിക്ക് ആരംഭിക്കുന്നതാണ്. ആദ്യം ബുക്കു ചെയ്യുന്ന 50 പേരെ ഡോക്ടർ പരിശോധിക്കുന്നതാണ്. ബുക്ക് ചെയ്യാനായി ബന്ധപ്പെടേണ്ട നമ്പർ: 9447 670 810
No comments