കറന്തക്കാട് നാഷണൽ ഹൈവേയിൽ നിർത്തിയിട്ട ടോറസ് ലോറിക്കു പിന്നിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു കയറി കാബിനിൽ കുടുങ്ങിയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
കാസർകോട്: കറന്തക്കാട് നാഷണൽ ഹൈവേയിൽ നിർത്തിയിട്ട ടോറസ് ലോറിക്കു പിന്നിൽ കെ എസ് ഇ ബിയിലേക്ക് കേബിൾ റോളുമായി കൊ ൽക്കത്തയിൽ നിന്നും വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു കയറി അപകടത്തെ തുടർന്ന് കാബിനിൽ കുടുങ്ങിയ ക്ലീനർ സ്വരൂപ് മോഡിയെ (28) കാസർകോട് ഫയർഫോഴ്സ് മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തി. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇടിയുടെ
ആഘാതത്തിൽ 600 കിലോ വീതംതൂക്കമുള്ള 16 റോൾ കേബിളുകൾ കാബിന്റെ പിൻഭാഗത്തേക്ക് തള്ളിയതോടെയാണ് ഡ്രൈവർ ബിശ്വജിത്ത് മണ്ഡൽ, ക്ലീനർസ്വരൂപ് എന്നിവർ കാബിനിൽ കുടുങ്ങിയത്.
അപകടം കണ്ട ഒരാളാണ് ഫയർഫോഴ്‌സിനെ അറിയിച്ചത്. ഉടൻ തന്നെസീനിയർ ഫയർ ആൻ്റ് റെസ്‌ക്യൂ ഓഫീസർ വിഎം സതീശൻ്റെ നേതൃത്വത്തിൽ സർവ്വസന്നാഹങ്ങളുമായി ഫയർഫോഴ്സ‌് കുതിച്ചെത്തി. കേബിൾറോളുകൾ നീക്കം ചെയ്യാതെ കാബിൻവെട്ടിപ്പൊളിച്ചാൽഡ്രൈവറുടെയുംക്ലീനറുടെയും ജീവൻഅപകടത്തിലാകുമെന്നു വ്യക്തമായതോടെ ഫയർഫോഴ്സ് തുടർന്ന് വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് ലോറിയുടെകാബിൻ ഭാഗം താങ്ങി നിർത്തിഡ്രൈവറെ പുറത്തിറക്കി. പിന്നീട് ക്രെയിൻ എത്തിച്ച് കേബിൾ റോളുകൾ താഴെയിറക്കിയാണ് രക്ഷാപ്രവർത്തനം വിജയകരമാക്കിയത്.
No comments